വൈക്കം: വടയാർ കിഴക്കേക്കര 912ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. കരയോഗം പ്രസിഡന്റ് എം.പി പ്രേംകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചന്ദ്രമോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി കെ.രാജഗോപാൽ, യൂണിയൻ കമ്മിറ്റിയംഗം പി.എസ് വേണുഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം സുരേഷ്‌കുമാർ, വനിതാസമാജം പ്രസിഡന്റ് കെ.കെ ബേബി, സെക്രട്ടറി ലേഖാ ഷാജി, കരയോഗം സെക്രട്ടറി പി.ആർ ചന്ദ്രശേഖരൻ നായർ, പി.ആർ അനിൽകുമാർ, ട്രഷറർ വി.ആർ പ്രദീപ്കുമാർ, ജോയിന്റ് സെക്രട്ടറി എൻ.ഡി സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.