cmp

കോട്ടയം: ജനറൽ ആശുപത്രി പി.പി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌നേഹക്കൂട് അഭയമന്ദിരത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. എല്ലാ അന്തേവാസികൾക്കും മരുന്നുകളും നെസ്ലെയുടെ ഫൈബർ സ്‌നാക്‌സും വിതരണം ചെയ്തു. പി.പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ.വി.എസ് ശശിലേഖ ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.കെ ആനന്ദനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹക്കൂട് ജനറൽ മാനേജർ ഇ.എസ് യശോധരൻ, എൽ.എച്ച്.ഐ ബബിത, ജൂനിയർ എച്ച്.ഐ എ സുരേഷ്, ജെ.പി.എച്ച്.എൻമാരായ ഹേമ, ശിവാനി, അനുശ്രീ, ആശ പ്രവർത്തകരായ ലീലാമ്മ, സബിത എന്നിവർ പങ്കെടുത്തു.