thalappalam

തലപ്പലം: ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോഹിണി മഹോത്സവും ആരംഭിച്ചു. യജ്ഞസമാരംഭസഭ വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്. കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ഡി. ഗംഗാദത്തൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് പി.എസ്. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.എൻ പ്രഭാകരൻ നായർ, കെ.ബി. സതീഷ്‌കുമാർ, കൺവീനർ വി.എം. വിജയൻ, ദേവസ്വം സെക്രട്ടറി എം. ഗോപാലകൃഷ്ണൻ നായർ, ടി.എൻ. വിജയകുമാരൻ നായർ, രാജേന്ദ്രൻ തമ്പി, ബാബു മേലണ്ണൂർ, പി.കെ. സുരേഷ്, പി.ജി. ചന്ദ്രൻ, രാധാകൃഷ്ണൻ ചെട്ടിയാർ, സി.ജി. ഷാജി, സുമേഷ് ഗോപാലൻ, പി.ഡി. ജയചന്ദ്രൻ, തങ്കമണി, പി.എസ്. സജേഷ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി ശ്രീഹരി നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. തുടർന്ന് യജ്ഞാചാര്യൻ ഭാഗവതോത്തമൻ മേഴത്തൂർ സുദർശനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാരായണം, 10 ന് വരാഹാവതാരവും ഉണ്ടായിരുന്നു.