cnl

പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്‌നേഹമാണെന്ന് ലഫ്റ്റനന്റ് ജനറൽ മൈക്കിൾ മാത്യൂസ് പറഞ്ഞു. പാലായിൽ കേണൽ ബേബി മാത്യു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശസ്‌നേഹം ഒരു വികാരമായി പുതുതലമുറയിൽ വളർത്തിയെടുക്കണമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

ചെയർമാൻ ജോൺസൺ പാറൻകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഫാ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ എബി ജെ. ജോസ്, ജോയിന്റ് സെക്രട്ടറി സെബി പറമുണ്ട, മുനിസിപ്പൽ കൗൺസിലന്മാരായ തോമസ് പീറ്റർ, ജോസ് ചീരാംകുഴി, ബ്രിഗേഡിയർ ഒ.എ ജെയിംസ്, കേണൽ ജഗദീഷ് എന്നിവർ പ്രസംഗിച്ചു.