ചങ്ങനാശേരി : പെൻഷണേഴ്സ് യൂണിയൻ തൃക്കൊടിത്താനം യൂണിറ്റ് പെൻഷൻ ഭവന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. ജി. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. കേശവൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സുവർണകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജു സുജിത്ത്, പ്രൊഫ. കെ. സദാശിവൻ നായർ, ജോണിക്കുട്ടി സ്കറിയ, സി. ഒ. ഗിരിയപ്പൻ, മേഴ്‌സി റോയി, കെ. ആർ. ശിവൻകുട്ടി നായർ, കെ. സി. സതീഷ് ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു.