mp

കോട്ടയം: ബ്രിട്ടനിലെ ആദ്യ മലയാളി എം.പി സോജൻ ജോസഫ് സ്ഥാനമേറ്റതിന് ശേഷം ആദ്യമായി ജന്മനാടായ കോട്ടയം ഓണംതുരുത്തിലെത്തി. കെന്റിലെ ആഷ്‌ഫോഡിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. പുലർച്ചെ കൊച്ചിയിലെത്തിയ സോജനെ മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വീട്ടിലേക്ക് പോയി. നാളെ പുതുപ്പള്ളി പള്ളിയിൽ നടക്കുന്ന ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും. 30ന് തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങുമുണ്ട്.