കോട്ടയം: കുറിച്ചി പഞ്ചായത്തിലെ ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂളിൽ ട്രാൻക്യുലിറ്റി റൂംസ് എന്ന പേരിൽ ഷീ ടോയ്‌ലെറ്റും വിശ്രമകേന്ദ്രവും പൂർത്തീകരിച്ചു. ആർത്തവ ദിനങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഇവിടെ ചിലവഴിക്കാൻ വിശ്രമമുറിയും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ.ജി രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹൈഡ്മിസ്ട്രസ് എസ്.അശ്വതി, പ്രിൻസിപ്പൽ വി.ജെ വിജയകുമാർ, പി.ടി.എ പ്രസിഡന്റ് വിജോജ്, സ്‌കൂൾ അദ്ധ്യാപകൻ ബിനു സോമൻ തുടങ്ങിയവർ പങ്കെടുത്തു.