att

ചങ്ങനാശേരി: നഗരത്തിൽ ക്രിമനൽ കേസ് പ്രതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു ഫാത്തിമാപുരം സ്വദേശി ഷമീർ ഷായ്ക്കാണ് (ഛോട്ടാ ഷമീർ-35) വെട്ടേറ്റത്. ആക്രമണ സംഘത്തിലുണ്ടായിരുന്ന നാലു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം ശക്തമാക്കി. ചങ്ങനാശേരി ജനറൽ ആശുപത്രി റോഡിൽ വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം. കാറിലെത്തിയ നാലംഗസംഘം ആശുപത്രി റോഡിലൂടെ സ്‌കൂട്ടറിൽ പോയ ഷമീറിനെ പിന്തുടർന്ന് കാർ ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർ ആയുധങ്ങളുമായി വെട്ടിപരുക്കേൽപ്പിച്ചു. സമീപത്തെ മെഡിക്കൽ സ്‌റ്റോറിലേക്ക് അഭയം തേടി ഷമീർ ഓടിയതോടെ അക്രമികൾ കാറിൽ കടന്നു കളഞ്ഞു. പിന്നീട് സമീപത്തെ ജനറൽ ആശുപത്രിയിലേക്ക് ഷമീർ പരിക്കുകളുമായി സ്‌കൂട്ടറിൽ എത്തുകയായിരുന്നു. തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീറിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. മാസങ്ങൾക്ക് മുൻപ് ടൗണിലെ ഹോട്ടലിലുണ്ടായ ആക്രമണത്തിൽ ഷമീർ പിടിയിലായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നും പൊലീസ് പറയുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.