ee

കോട്ടയം: പഠനം മുടങ്ങിയ മുതിർന്ന പഠിതാക്കൾക്കായി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ എഴുതാൻ ഉത്സാഹത്തോടെ പഠിതാക്കൾ. പരീക്ഷാകേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ പഠിതാക്കളെ സ്വീകരിച്ചു. ഏഴാം തരത്തിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ഈരാറ്റുപേട്ട ഗവ എച്ച്.എസ്.എസ്, തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ഉദയനാപുരം, കോട്ടയം ഗവ. മോഡൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പരീക്ഷ.