കോട്ടയം : പട്ടിക വിഭാഗങ്ങൾക്ക് ക്രിമിലെയർ ബാധകമാക്കി ഉപസംവരണം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാൻ കോട്ടയത്ത് ചേർന്ന ദളിത് ആദിവാസി നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ ക്യാമ്പയിനും, നിയമനടപടികളും, പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുന്നതിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംവരണ സംരക്ഷണ സമിതി രൂപീകരിച്ചു. സണ്ണി എം കപിക്കാട് ജനറൽ കൺവീനറും, കെ.കെ.സുരേഷ് കെ അംബുജാക്ഷൻ, റ്റി ആർ ഇന്ദ്രജിത്, കെ. വത്സകുമാരി, എം.ഐ ശശീന്ദ്രൻ, വി.കെ.വിമലൻ,എ.കെ.സജീവ് എന്നിവർ കൺവീനർമാരായും അഡ്വ.പി.എ. പ്രസാദ് ,ബിജോയ് ഡേവിഡ് എന്നിവർ കോ-ഓർഡിനേറ്റർമാരുമാണ്.