kuty

പാലാ: കോട്ടയം ജില്ലയിലെ എൻ.എച്ച്.എം ആയുർവേദ മെഡിക്കൽ ഓഫീസർമാർ തയാറാക്കിയ ''യുവമിത്രം കൗമാരത്തിന്റെ കരുത്തും കരുതലും' ബോധന പദ്ധതിയുടെ റിപ്പോർട്ട് പരിശോധിക്കാൻ ആരോഗ്യ വകുപ്പ്. ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും നടപ്പാക്കിയ പദ്ധതിയെകുറിച്ചുള്ള റിപ്പോർട്ട് എൻ.എച്ച്.എം ആയുർവേദ മെഡിക്കൽ ഓഫീസർമാർ മന്ത്രി വീണാ ജോർജിന് സമർപ്പിച്ചു. നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എൻ.എച്ച്. ആയുഷ് ആയുർവേദ മെഡിക്കൽ ഓഫീസർമാർ ചേർന്ന് വിദ്യാർത്ഥികൾക്കായി തയാറാക്കിയ പദ്ധതിയാണിത്.

ലഹരി ഉപയോഗം, പരീക്ഷാഭയം, വ്യക്തിത്വ വികസനം , വിളർച്ച പരിഹാരം തുടങ്ങി പത്തോളം വ്യത്യസ്ത ഇനങ്ങളിലാണ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തത്. 50 സ്‌കൂളുകളിലും 3 കോളേജുകളിലുമായി 19 ഡോക്ടർമാരാണ് സൗജന്യമായി ക്ലാസെടുക്കാൻ മുന്നോട്ടുവന്നത്. പതിനായിരത്തോളം കുട്ടികൾക്ക് ക്ലാസെടുത്തു. കാഞ്ഞിരപ്പള്ളി ബി.ആർ.സി,പാലാ, വൈക്കം ലീഗൽ സർവീസ് അതോറിട്ടി എന്നിവരും പദ്ധതിയുമായി സഹകരിച്ചു.

മന്ത്രിയുടെ ഉറപ്പ്

റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് ആരോഗ്യ ഡോക്ടർമാർക്ക് മന്ത്രി ഉറപ്പ് നൽകി. ഡോക്ടർമാരായ പ്രദീപ് തോമസ്, ചിന്നു ആർ ചന്ദ്രൻ, അമ്പിളി കൃഷ്ണൻ,സ്മിത ജി പണിക്കർ, സുരേഖ കുര്യൻ ,ശശി ശങ്കർ, ലക്ഷ്മി മോഹൻ എന്നിവർ ചേർന്നാണ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.