pashu

കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പശു വളർത്തൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, ഫാ. സുനിൽ പെരുമാനൂർ, ബെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷയോടുകൂടിയ പശു വളർത്തൽ പദ്ധതിയ്ക്കാണ് ധന സഹായം ലഭ്യമാക്കിയത്.