പൈക : പൈക അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിൽ ഇന്ന് രാവിലെ 10 മുതൽ 5 വരെ ഖാദി റിബേറ്റ് മേള നടക്കുമെന്ന് ഖാദി ബോർഡംഗം സാജൻ തൊടുക അറിയിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിക്കും. ഖാദി ബോർഡംഗം രമേഷ് ബാബു ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന സൊസൈറ്റി പ്രസിഡന്റ് തോമസുകുട്ടി വട്ടയ്ക്കാടിന് നൽകി മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിക്കും.