പുതുപ്പള്ളി: നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ചാണ്ടി ഉമ്മൽ എം.എൽ.എ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി മെമ്മോറിയൽ എം.എൽ.എ എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു. ബ്രിട്ടീഷ് എം.പി സോജൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 474 കുട്ടികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് 'ഉമ്മൻ ചാണ്ടി വിദ്യാഹസ്തം' പദ്ധതിയുടെ 3ാം ഘട്ടമായി 500 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. ഫ്രാൻസിസ് ജോർജ് എം.പി, മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് , സ്വാമി സത്സ്വരൂപാനന്ത സരസ്വതി, ജോഷി ഫിലിപ്പ്, ഷെഫ് ജോമോൻ. എൻ.കെ റിഷിരാജൻ എന്നിവർ സംസാരിച്ചു. കോട്ടയം സബർമതി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവന്നിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പേരിലേക്ക് മാറ്റുന്ന പ്രഖ്യാപനവും നടന്നു.