ഏറ്റുമാനൂർ : യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യുവതിയുടെ നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. തലയോലപ്പറമ്പ് തലപ്പാറ തുണ്ടിയിൽ മുജീബ് റഹ്മാൻ (ഫയാസ്, 48) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ കോട്ടയത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം. യുവതി ഇരുന്ന സീറ്റിന് സമീപത്താണ് ഇയാൾ ഇരുന്നത്. പരാതിയെ തുടർന്ന് സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐമാരായ ജയപ്രകാശ്, സിനിൽ സി.പി.ഒമാരായ മനോജ്, പ്രീജിത്ത് എന്നിവർ ചേർന്ന് അറസ്റ്റിന് നേതൃത്വം നൽകി. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.