കുമരകം : അയ്മനം നരസിംഹ സ്വാമി ക്ഷേത്ര ഉത്സവ കൊടിയേറ്റ് ദിനമായ സെപ്തംബർ 8 ന് രാവിലെ 8.30 മുതൽ കുടയംപടി അപ്പോളോ ഒപ്റ്റിക്കൽസിന്റേയും, ക്ഷേത്ര പരിപാലന കമ്മിറ്റിയുടെയും നേതൃത്വത്തിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കുന്നവർക്ക് സൗജന്യ തുടർ ചികിത്സയും, ശസ്ത്രക്രിയ വേണ്ടവർക്ക് (ആരോഗ്യ ഇൻഷ്വറൻസ്, മെഡിസപ്പുള്ളവർ) ഇതിനുള്ള അവസരവുമുണ്ട്. കണ്ണട ആവശ്യമായി വരുന്നവർക്ക് വിലക്കുറവിൽ അഡ്വാൻസ് നൽകി ബുക്ക് ചെയ്യാം. ബുക്കിംഗിനായി 9037431282, 9745595774 എന്ന നമ്പറിൽ ബന്ധപ്പെടുക.