mons

കോട്ടയം : സംസ്ഥാന സർക്കാർ കോട്ടയം മെഡിക്കൽ കോളേജിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ സി യു, വെന്റിലേറ്റർ ഉപയോഗിക്കുന്ന രോഗികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇന്ന് രാവിലെ 10 ന് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ ജനകീയ മാർച്ച് നടത്തും. ജെയ്സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോയ് എബ്രഹാം, അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി, അഡ്വ. തോമസ് ഉണ്ണിയാടൻ, വി.ജെ. ലാലി, എൻ അജിത് മുതിരമല, ബിനു ചെങ്ങളം തുടങ്ങിയവർ സംസാരിച്ചു.