chlnge

തൃക്കൊടിത്താനം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനായി കോട്ടമുറി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുവർണകുമാരി ഉദ്ഘാടനം നിർവഹിച്ചു. വിവിധ അനാഥാലയങ്ങളിലേക്കുള്ള ബിരിയാണി ആശാഭവൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി ഏറ്റുവാങ്ങി. മർക്‌സൽ ഹുദാ എഡ്യൂക്കേഷണൽ ജനറൽ സെക്രട്ടറി റഫീഖ് അഹമ്മദ് സഖാഫി വീടുകളിലേയ്ക്കുള്ള ബിരിയാണി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർരായ സാനില, ശ്രീകുമാർ, കുന്നന്താനം ബാലഭവൻ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.