വൈക്കം: നഗരസഭ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് സി.പി.ഐ കൗൺസിലർമാരുടെ കൂടി പിന്തുണയോടെയാണെന്ന നഗരസഭാ അദ്ധ്യക്ഷയുടെ വാദം സത്യവിരുദ്ധമാണെന്ന് സി.പി.ഐ കൗൺസിലർമാർ അറിയിച്ചു. സർവകക്ഷി യോഗ തീരുമാനമനുസരിച്ചുള്ള റിപ്പോർട്ട് പരിശോധിക്കുകയോ കൂട്ടായ തീരുമാനം എടുക്കുകയോ നഗരസഭ ചെയ്തിട്ടില്ല. പൊലീസിനെ ഉപയോഗിച്ച് പൊതുപ്രവർത്തകരുടേയും നിത്യരോഗികൾ അടക്കമുള്ളവരുടേയും മേൽ കയ്യേറ്റത്തിന് ഒരുങ്ങിയ നഗരസഭയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.ഐ പാർലമെന്ററി പാർട്ടി നേതാവ് ആർ.സന്തോഷ്, അശോകൻ വെള്ളവേലി, ലേഖ ശ്രീകുമാർ എന്നിവർ അറിയിച്ചു.