രാജാക്കാട് : ന്യൂസിലാൻഡിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഫെൻസിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി,വെങ്കല മെഡലുകൾ നേടിയ രാജാക്കാട് എൻ.ആർ സിറ്റി വടക്കേൽ നിവേദ്യ എൽ.നായർക്ക് രാജാക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് ദീപ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നിഷ രതീഷ് നിവേദ്യയെ ഷാൾ അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി ആർ.സി. സുജിത്കുമാർ,അക്കൗണ്ടന്റ് പി.എം യൂസഫ്,പഞ്ചായത്ത് അംഗങ്ങളായ ബെന്നി പാലക്കാട്ട്,ബിജി സന്തോഷ്,പുഷ്പലത സോമൻ, സി.ആർ രാജു,വിൻസു തോമസ്,മിനി ബേബി,വീണ അനൂപ്, ടി.കെ സുജിത് എന്നിവർ പ്രസംഗിച്ചു.