ksrtc

വൈക്കം : കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി വൈക്കം ഡിപ്പോയിലെ എട്ടാം ദിവസത്തെ സമരം സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം അബു ഉദ്ഘാടനം ചെയ്തു. പെൻഷൻ എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യുക, ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.വി ഓമനക്കുട്ടൻ, എം.കെ പീതാംബരൻ, ജി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.