കോട്ടയം : തിരുബാലസഖ്യം സംഘടനയുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. തിരുബാലസഖ്യം അതിരൂപതാ ഡയറക്ടർ ഫാ. മാത്യു കുളക്കാട്ടുകുടിയിൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വൈസ് ഡയറക്ടർ സി. ഡിവിന, എഫ്രോൺ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ ഒരു വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ യോഗത്തിൽ പ്രകാശനം ചെയ്തു. അനിമേറ്റേഴ്‌സിനായി സിസ്റ്റർ ബെസിയും കുട്ടികൾക്കായി സിസ്റ്റർ ആഷ്‌ന, സിസ്റ്റർ അപർണ്ണ എന്നിവരും ക്ലാസ് നയിച്ചു.