ayurva

പൊൻകുന്നം : ആയുർവേദം നിഷ്‌കർഷിക്കുന്ന ജീവിതചര്യ ശീലമാക്കിയാൽ സമൂഹം ഇപ്പോൾ അനുഭവിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ചീഫ്.വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ പൊൻകുന്നം ടൗണിൽ സംഘടിപ്പിച്ച ആയുർവേദ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ, അംഗങ്ങളായ ശ്രീലത സന്തോഷ്, അഡ്വ. സുമേഷ് ആൻഡ്രൂസ്,ഷാക്കി സജീവ് എന്നിവർ പ്രസംഗിച്ചു. ഡോ.ഡോണ എബ്രഹാം മറ്റം, ഡോ.അമ്പിളി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.