eedu

പൊൻകുന്നം: കോൺഗ്രസ് പ്രിയദർശിനി ഭവനപദ്ധതിയിൽ ചിറക്കടവ് 14ാം വാർഡിൽ നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം ഒന്നിന് നാലിന് നടക്കും. കൈലാത്തുകവല ഭജനമഠം കവലയിൽ നടക്കുന്ന സമ്മേളനത്തിൽ താക്കോൽദാനം മുൻ കെ.പി.സി.സി.പ്രസിഡന്റ് കെ.മുരളീധരൻ നിർവഹിക്കും. ആന്റോ ആന്റണി എം.പി.സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി.അംഗം ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തും. ഭവനനിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.ആർ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ് വയനാട് പുനരധിവാസ ഫണ്ട് സ്വീകരിക്കും. കെ.എസ്.യു.സംസ്ഥാന ജനറൽ സെക്രട്ടറി മിവാ ജോളി പങ്കെടുക്കും.

750 ചതുരശ്രയടി വിസ്തീർണമുള്ള വീടിന് 15 ലക്ഷം രൂപയോളം ചെലവഴിച്ചു. ഉദാരമതികളുടെ സഹായവും ഐ.എൻ.ടി.യു.സി.തൊഴിലാളികളുടെ ശ്രമദാനവുമുണ്ടായിരുന്നു.