കയ്യൂർ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂർ വായനശാല ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളിൽ, ലാലി സണ്ണി, സുപ്രഭാ ഉണ്ണികൃഷ്ണൻ , മജു പാട്ടത്തിൽ ,തോമസ്‌കോനൂർ, അനീഷ് പുതുപ്പറമ്പിൽ, സക്കറിയാസ് ഐപ്പൻ പറമ്പിക്കുന്നേൽ, സുരേഷ് കുന്നേൽ, ബിജു പുതിയ പറമ്പിൽ,ജോയ് പനച്ചിക്കൽ, വിശ്വനാഥൻലക്ഷ്മി നിലയം, സുമേഷ് തെക്കേ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.