കോട്ടയം: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ 'കർണിക'യുടെ ലാഭം വയനാട്ടിലെ ദുരിത ബാധിതർക്ക് നൽകുമെന്ന് അണിയറ പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രിയങ്ക നായരാണ് കേന്ദ്ര കഥാപാത്രം. ടി.ജി. രവി, റീൽസിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് ഉൾപ്പടെയുള്ള പുതുമഖങ്ങളും അഭിനയിച്ചിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.