ഇടവട്ടം: ഇടവട്ടത്ത് ശ്രീനാരായണ പ്രാർത്ഥനാലയം ഉയരുന്നു. ശാഖാ അംഗങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാവുന്നത്. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയനിലെ 569 നമ്പർ ഇടവട്ടം ശാഖയുടെ നേതൃത്വത്തിലാണ് പ്രാർത്ഥനാലയം പണികഴിപ്പിക്കുന്നത്. ഇന്നലെ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ വൈക്കം യൂണിയൻ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് പ്രാർത്ഥനാലയത്തിന്റെ ശിലാന്യാസം നിർവഹിച്ചു. ലക്ഷക്കണക്കിന് ഭക്തരുടെ ഹൃദയത്തിലാണ് ശ്രീനാരായണ പ്രസ്ഥാനം കുടികൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി എം.പി സെൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.കെ ഹരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലോക കേരള സഭ അംഗങ്ങളായ വി.കെ മുരളീധരൻ, കെ.ആർ മനോജ്, ജന്റിൽമാൻ ചിട്ടി ഫണ്ട് മാനേജിംഗ് ഡയറക്ടർ കെ ബാബു, ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ അനിൽകുമാർ,
സെക്രട്ടറി ടി.എസ് ബേബി, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി, വി.ടി പ്രതാപൻ, കെ.എ ബാബു, സുഗുണൻ മാസ്റ്റർ, എം.എസ് രാധാകൃഷ്ണൻ, ലീലമാണി ടീച്ചർ, എം.എസ് തിരുമേനി, സി.വി ഡാങ്കെ, പ്രേംരാജ്, ബിന്നി പ്രദീപ്, സുജ സനീഷ് എന്നിവർ പ്രസംഗിച്ചു.