വൈക്കം : വൈക്കത്ത് ചെറുകിട കടകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിനു പിന്നിൽ ടൗൺഹാൾ റോഡിനോട് ചേർന്നുള്ള അർജുൻ തമ്പിയുടെ കടയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.10ഓടെ 3000 രൂപയും ലെയ്‌സ് അടക്കമുള്ള സാധനങ്ങളും മോഷ്ടിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മൂന്നാമത്തെ മോഷണമാണിത്. മോഷണം പതിവായതോടെ കടയിൽ സി സി ടി വി സ്ഥാപിച്ചിരുന്നു. ഇതിൽ ഒരു കൗമാരക്കാരന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധന ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.