കുമളി : തേക്കടിയിൽ സ്വകാര്യ റിസോർട്ടിലുണ്ടായ അഗ്‌നിബാധ പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ നിയന്ത്രണ വിധേയമാക്കി. ഇന്നലെ വൈകിട്ട് ആറോടെയാണ് ഹോട്ടലിന്റെ അടുക്കളയിൽ എണ്ണ ചട്ടിയിൽ നിന്ന് തീ ആളിപ്ടപർന്നത്. മിനിറ്റുകൾക്കുള്ളിൽ റിസോർട്ട് പുക കൊണ്ട് നിറഞ്ഞു. വിവരമറിഞ്ഞ് എസ്.ഐ ബിജോ മാണിയുടെ നേതൃത്വത്തിൽ പൊലീസും ഡ്രൈവർമാരും നാട്ടുകാരു ചേർന്ന് തീയണച്ച് താമസക്കാരെ ഒഴിപ്പിച്ചു. ഒന്നര മണികൂർ കഴിഞ്ഞാണ് പീരുമേട്ടിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയത്. കുമളിയിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.