ചങ്ങനാശേരി: സർഗ്ഗക്ഷേത്രയിൽ ടോക് ഷോ 2024 നേർരേഖ ത്രിദിന പരിപാടി 30, 31, 1 തീയതികളിൽ വൈകിട്ട് 6.30ന് സർഗക്ഷേത്ര ജെ.കെ.വി ഹാളിൽ നടക്കും. ജനാധിപത്യം, മതേതരത്വം, ഭരണഘടനാമൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രഭാഷണങ്ങൾ. 30ന് വി.ടി. ബൽറാം എക്‌സ് എം.എൽ.എ, 31ന് മാധ്യമ പ്രവർത്തക അനുജ രാജേഷ്, 1ന് സുനിൽ പി.ഇളയിടം എന്നിവർ സംസാരിക്കും. ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, ഡോ. ആന്റണി തോമസ്, സെക്രട്ടറി ആന്റണി ജോസഫ്, വി.ജി ജേക്കബ്, ഡോ.ജെയിംസ് മണിമല, ഡോ.സന്തോഷ് ജെ.കെ.വി എന്നിവർ പങ്കെടുക്കും. ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, അഡ്വ.റോയി തോമസ് എന്നിവർ നേതൃത്വം നൽകും.