കോട്ടയം: സൂര്യകാലടിമനയിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ സെപ്തംബർ 3 മുതൽ 7 വരെ നടക്കും. 3ന് വൈകിട്ട് 6ന് പ്രഭാഷണം. 7ന് നൃത്തനൃത്ത്യ സമന്വയം. 4ന് രാവിലെ ക്ഷേത്രത്തിൽ ബിംബശുദ്ധികലശാഭിഷേകങ്ങൾ, പരികലശപൂജകൾ, വൈകിട്ട് അധിവാസഹോമം, വൈകിട്ട് 5ന് വിനായക ചതുർത്ഥി സമാരംഭ സഭ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തവസ്വി എന്നിവർ പങ്കെടുക്കും. ഭജന കലാകാരൻ കോഴിക്കോട് പ്രശാന്ത് വർമ്മയ്ക്ക് മഹാഗണേശ ഭക്ത കോകിലം പുരസ്‌കാരം സമർപ്പിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. വൈകിട്ട് 7.30 മുതൽ കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി. 5ന് വൈകിട്ട് 6ന് ഭക്തിഗാനമേള. സെപ്റ്റം.ആറിന് പ്രകൃതി മാതൃ പൂജാ ദിനം, ശ്രീചക്ര മഹായാഗം, വൈകിട്ട് മൂന്നിന് താന്ത്രിക ഉപാസകരുടെ സംഗമവും ചർച്ചയും. വൈകിട്ട് ആറിന് ശ്രീചക്രപൂജ,സുഹാസിനീ പൂജ.

വിനായക ചതുർത്ഥി ദിവസമായ 7ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രത്യക്ഷഗണപതിപൂജ. രാവിലെ 8 മുതൽ പഞ്ചാരിമേളം, 10 മുതൽ 12 വരെ ഗണേശ സംഗീതാരാധന. 12 മുതൽ നവകാഭിഷേകം, ഉച്ചപൂജ, ഗണപതിപ്രാതൽ. 12 മുതൽ ഭജന. വൈകിട്ട് ആറിന് ഗണേഷ ഘോഷയാത്രയ്ക്ക് സ്വീകരണം. 6.15 ന് പ്രഭാഷണം. വൈകിട്ട് 7.45ന് കീചകവധം കഥകളി.