മുണ്ടക്കയം:കൂട്ടിക്കൽ റോഡിൽ നെന്മേനിയിൽ നിയന്ത്രണംവിട്ട ഓട്ടോ റോഡിൽ നിന്നും 300 മീറ്റർ അകലെയുള്ള ആറ്റിലേക്ക് മറിഞ്ഞു. യാത്രക്കാരും ഡ്രൈവറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ചെളിക്കുഴിക്കും നെന്മേനിക്കും ഇടയിലാണ് അപകടം. റോഡിൽ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോ കൈത തോട്ടത്തിലൂടെ നിരവധി തവണ മലക്കം മറിഞ്ഞ് ആറ്റിലേക്ക് പതിക്കുകയായിരുന്നു. ഇതേ സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മുണ്ടക്കയം – ഇളങ്കാട് റോഡരികിൽ അപകടകരമായ ഇത്തരം നിരവധി സ്ഥലങ്ങളാണ് ഉള്ളത്. ഇവിടങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന് പല തവണ ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.