sapthaham

വൈക്കം: കിഴക്കേനട ക്ഷീരവൈകുണ്ഠപുരം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണിസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. കിഴക്കുംകാവ് ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ആഘോഷപൂർവ്വം ഘോഷയാത്ര യജ്ഞവേദിയിലേക്ക് പുറപ്പെട്ടത്.

മേൽശാന്തി ഗിരീഷ് കൃഷ്ണൻ പോ​റ്റി രുഗ്മിണി പൂജ നടത്തി. ക്ഷേത്രം പ്രസിഡന്റ് വി.ജയകുമാർ, ജനറൽ കൺവീനർ രാധാകൃഷ്ണൻ കുന്നത്ത്, സെക്രട്ടറി രാജേന്ദ്രദേവ് എന്നിവർ നേതൃത്വം നൽകി. യജ്ഞവേദിയിൽ നടന്ന സ്വയംവര ചടങ്ങുകൾക്ക് ആചാര്യൻ അമൃതം ഗോപാലകൃഷ്ണൻ, ചെങ്ങന്നൂർ പ്രദീപ് സൂര്യ, മാവേലിക്കര രാജീവ് എന്നിവർ കാർമ്മികരായിരുന്നു. ഉച്ചയ്ക്ക് പ്രസാദഊട്ടും, വൈകിട്ട് സർവ്വൈശ്വര്യ പൂജയും നടത്തി.