വൈക്കം: ലോക രാജ്യങ്ങൾക്കൊപ്പം വ്യാവസായിക വളർച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം അതിവേഗം മുന്നേറണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും എലൈറ്റ് ഗ്രൂപ്പ് സ്ഥാപകനുമായ ആർ.ഹരികുമാർ പറഞ്ഞു. വൈക്കം ശ്രീമഹാദേവ കോളേജിൽ നടന്ന സംരംഭകത്വ വികസന സെമിനാറും പുതിയ സംരംഭകത്വ യൂണിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് വരുമാനം ഉണ്ടാക്കുവാൻ സഹായകരമായ പദ്ധതികളാണ് കോളേജിൽ നടപ്പിലാക്കുന്നതെന്ന് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു.
പി.കെ നിതിയ അദ്ധ്യക്ഷത വഹിച്ചു. കലാ ഹരികുമാർ ഭദ്റദീപ പ്രകാശനം നടത്തി. അമ്പലപ്പുഴ സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.