കോട്ടയം : മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷം ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. ഉല്ലാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ് ഡയറക്ടർ ഡോ. ആർ. രാമൻ നായർ ഉദ്ഘാടനം ചെയ്തു. ആർ ശങ്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി. ശ്രീകുമാർ, കെ.എൻ കൃഷ്ണൻ നമ്പൂതിരി, ഡോ.ബി.ഹേമചന്ദ്രൻ, എം.ബി സുകുമാരൻ നായർ, എം.കെ ശശിയപ്പൻ, ആനിക്കാട് ഗോപിനാഥ്, കെ.സി ദിലീപ് കുമാർ, ബൈജു മാറാട്ടുകുളം, സജീവ് ടി.കുന്നത്ത്, സക്കീർ ചങ്ങംപള്ളി, കെ.ജി വിശ്വം, വി.എം മണി തുടങ്ങിയവർ പങ്കെടുത്തു.