vayo

കോട്ടയം : വയോജനങ്ങളുടെ കൂടിവരവിനും മാനസിക ഉല്ലാസത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. കൂട്ടായ്മയോനുബന്ധിച്ച് നടത്തപ്പെട്ട ബോധവത്കരണ സെമിനാറിന് സജോ ജോയി നേതൃത്വം നൽകി. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയിലെ പ്രതിനിധികൾ കൂട്ടായ്മയിൽ പങ്കെടുത്തു.