കോട്ടയം: ജില്ലയിലെ ഗ്യാസ് ഏജൻസികളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദിന്റെ നേതൃത്വത്തിൽ എൽ.പി.ജി. അദാലത്ത് നടത്തി. യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലെ ഓഫീസർമാർ, ഓയിൽ കമ്പനി ഉദ്യോഗസ്ഥർ, ഗ്യാസ് ഏജൻസി പ്രതിനിധികൾ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഗ്യാസ് വിതരണം സംബന്ധിച്ച് പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ സ്വീകരിച്ചു. വിതരണ തൊഴിലാളികൾ ഉപഭോക്താക്കളോട് മോശമായി പെരുമാറുന്നു എന്ന പരാതിയിൽ നടപടിസ്വീകരിക്കാൻ ഗ്യാസ് ഏജൻസി പ്രതിനിധികൾക്ക് നിർദേശം നൽകി.