കോട്ടയം : ഒയിസ്‌ക ഇന്റർനാഷണൽ മിൽമയുമായി ചേർന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ടോപ് ടീൻ ജില്ലാതലമത്സരം നടക്കും. എഴുത്തു പരീക്ഷ 31 ന് രാവിലെ 10 മുതൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലാണ്. എഴുപത് ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. ജില്ലാതലത്തിൽ വിജയിക്കുന്നവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:9447114328.