haritha

കോട്ടയം : ഹരിതകർമ്മസേന പദ്ധതി നിർവഹണത്തിനായി ജില്ലാ കോ-ഓർഡിനേറ്ററെയും സി.ഡി.എസ് കോ-ഓർഡിനേറ്ററെയും കുടുംബശ്രീ വഴി നിയമിക്കും. ഒരു വർഷത്തേക്കാണ് നിയമനം. കുടുംബശ്രീ അയൽക്കൂട്ട/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. പ്രായപരിധി 25 - 40. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാഫീസായി കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകൾ 13 ന് മുമ്പായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം 2 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ :04812302049.