മുണ്ടക്കയം: മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെയും ഗവ:ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.റ്റി സനിൽ അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്തംഗം കെ.എൻ സോമരാജൻ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി.എസ് മുഖ്യപ്രഭാഷണം നടത്തി. ഹയർസെക്കൻഡറി സീനിയർ അദ്ധ്യാപകൻ രാജേഷ് എം.പി, ഹൈസ്‌കൂൾ എച്ച് എം ഇൻ ചാർജ് റഫീഖ് പി.എ ,ഡോ: പത്മനാഭൻ, സിനുജ പി സെബാസ്റ്റ്യൻ, ബബിത പി.ബി, രതീഷ് വി.എസ്, ബാലകൃഷ്ണൻ എം,അനിമോൻ, പി.ഡി. സന്തോഷ് പി ജി , എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ.ബി എന്നിവർ പ്രസംഗിച്ചു.