
വൈക്കം: ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി വൈക്കം ജനമൈത്രി പൊലീസിന്റേയും ജനമൈത്രി സമിതിയുടേയും നേതൃത്വത്തിൽ വൈക്കം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ സഹകരണത്തോടെ ട്രാഫിക് ബോധവത്ക്കരണ സെമിനാർ നടത്തി.
ഡിവൈ.എസ്.പി സിബിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജിത് മനോജ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി സി.ആർ.ഓ ജോർജ് മാത്യു, ജെ.ആർ.ടി.ഓ ഡി.ജ്യോതികുമാർ, ജെയ്ൻ ടി.ലൂക്കോസ്, പ്രിൻസിപ്പാൾ എഫ് ജോൺ, കോഓർഡിനേറ്റർ പി.എം സന്തോഷ്‌കുമാർ, കെ.ശിവപ്രസാദ്, എം.ഓ വർഗീസ്, പി.സോമൻപിള്ള, ടി.ജി പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു.