വൈക്കം: ചെമ്പ് വിജ്ഞാനോദയം ഗ്രന്ഥശാലയുടെ വാർഷികാഘോഷവും വയനാടിന് കൈത്താങ്ങാവാൻ സമാഹരിച്ച തുകയുടെ കൈമാറ്റവും, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും ചെമ്പ് വിജയോദയം യു.പി സ്‌കൂളിൽ നടത്തി. ദലീമ ജോജോ സമ്മളനം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഫിലിപ്പ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.യു വാവ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശൻ, സെക്രട്ടറി എം.ബി ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർ അമൽ രാജ്, ബ്ലോക്ക് മെമ്പർമാരായ ജസീല നവാസ്, എം.കെ ശീമോൻ, ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സാബു പി.മണലൊടി, രഞ്ജിനി ബാബു, ലത അനിൽകുമാർ, പ്രഥമാദ്ധ്യാപിക ആർ മീനാറാണി, സുനിത അജിത്, സി.എസ് സുധീർ എന്നിവർ പ്രസംഗിച്ചു.