വാഴൂർ: എസ്.വി.ആർ. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മെറിറ്റ്‌ഡേയും അനുമോദനയോഗവും ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കുംനേടിയദേവിക എസ്. നായർ ഉൾപ്പെടെ ഹയർ സെക്കൻഡറി/എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഉന്നതവിജയംനേടിയ കുട്ടികൾ, ഗിന്നസ്‌ലോക റെക്കോഡ് ജേതാവായ ആറാം ക്ലാസ് വിദ്യാർഥിജോസുകുട്ടി എൽബിൻ, മറ്റ് പാഠ്യേതരപ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിച്ചവർ എന്നിവർക്കുള്ള ഉപഹാരങ്ങൾ ഡോ. എൻ. ജയരാജ് വിതരണം ചെയ്തു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി മുഖ്യപ്രഭാഷണം നടത്തി.