zeebraline

പൊൻകുന്നം : ദേശിയപാത 183ൽ കെ.വി.എം.എസ് ജംഗ്ഷൻ, ട്രാഫിക്ക് ജംഗ്ഷൻ, ബസ് സ്റ്റാൻഡ് ജംഗ്ഷൻ, പാലാ റോഡ് എന്നിവിടങ്ങളിൽ സീബ്രാ ലൈൻ വരച്ചത് മാഞ്ഞുപോയിട്ട് മാസങ്ങളായി. എത്രയും വേഗം സീബ്രാലൈൻ വരയ്ക്കണമെന്ന് പൊൻകുന്നം ടൗൺ ഡെവലപ്പ്‌മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് സഞ്ജു ജോസഫ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ.എസ് അജിത് കുമാർ, മോഹൻ റാം, ശ്യാം ബാബു, സേവിയർ മൂലകുന്ന്, സോണി തോമസ്, പ്രദീപ് ഗോപി, സുനിൽ മഞ്ഞപ്പള്ളികുന്ന് എന്നിവർ സംസാരിച്ചു.