anto

പീരുമേട്: പെരിയാർ കടുവാ സങ്കതത്തോടെ ചേർന്ന് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിൽ ബി.എസ്.എൻ.എൽ. മൊബൈൽ ടവർ പ്രവർത്തനമാരംഭിച്ചു. ഗവിയിലെത്തുന്ന വിനോദ സഞ്ചാരികളും, കെ.എഫ് ഡി സി യിലെ ജീവനക്കാരും, തൊഴിലാളികളും
മൊബൈൽ ഫോണുകൾക്ക് റെയിഞ്ചില്ലാത്തതിനാൽ പ്രതിസന്ധിയിലായിരുന്നു. ഗവിയിലെ കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്‌കളിൽ പങ്കെടുക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ആന്റോ ആന്റണി എം.പി ബി.എസ്.എൻ.എൽ ടവറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബി.എസ്.എൻ.എൽ പത്തനംതിട്ട റീജിയണൽ ജനറൽ മാനേജർ കെ.സാജു ജോർജ് അദ്ധ്യക്ഷത വഹിച്ചു.