sachivothamapuram

കുറിച്ചി : സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആശുപത്രി സംരക്ഷണ സമിതി പ്രവർത്തകയോഗം ചെയർമാൻ ഡോ.ബിനു സചിവോത്തമപുരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജനറൽ കൺവീനർ എൻ.കെ ബിജു കരട് രൂപരേഖ അവതരിപ്പിച്ചു. ഭാരവാഹികളായ സി.പി ജയ്‌മോൻ, എൻ.ഡി ബാലകൃഷ്ണൻ, പ്രസന്നൻ ഇത്തിത്താനം, സി.വി രാജപ്പൻ, സുരേന്ദ്രൻ സുരഭി, പി.പി മോഹനൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. കിടത്തി ചികിത്സ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭ പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തെ കുറിച്ച് യോഗം ചർച്ച ചെയ്തു.