sargashethara

ചങ്ങനാശേരി: സർഗക്ഷേത്ര അവതരിപ്പിക്കുന്ന ടോക് ഷോ 2024 നേർരേഖ ത്രിദിന പരിപാടിക്ക് തുടക്കമായി. മുൻ എം.എൽ.എ.യും പ്രഭാഷകനുമായ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം, പ്രൊഫഷണൽ ഫോറം പ്രസിഡന്റ് ഡോ.ആന്റണി തോമസ്, സെക്രട്ടറി ആന്റണി ജേക്കബ്, വി.ജി ജേക്കബ്, ഡോ.സന്തോഷ് ജെ.കെ.വി, ഡോ.റെജിമോൾ ജോസഫ്, പ്രോഗ്രാം കൺവീനർ അഡ്വ.റോയ് തോമസ് എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ അഡ്വ.നോബിൾ മാത്യു, ഡോ. സുനിൽ പി. ഇളയിടം എന്നിവർ സംസാരിക്കും.