shabdhaa
ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് അടൂർ ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പിന് അടൂരിൽ തുടക്കമായി. അടൂർ യമുന ഹോട്ടിലിന് സമീപം ശബ്ദ ഹിയറിംഗ് ക്ലിനിക്കിൽ നടന്ന ക്യാമ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്.അച്യുതൻ, ജോർജ് മുരിക്കൻ, മാത്യുസ് മാത്യു, വൈഷ്ണവി എന്നിവർ പങ്കെടുത്തു. നിലവിൽ ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ പുതിയത് വാങ്ങാനുള്ള സൗകര്യമുണ്ട്. വിദേശ നിർമ്മിത ബ്രാൻഡഡ് കമ്പനികളുടെ ശ്രവണ സഹായികളാണ് വിതരണം ചെയ്യുന്നത്. പുറത്തു കാണാത്ത വിധത്തിൽ ചെവിക്കുള്ളിൽ വയ്ക്കാവുന്നതും റീച്ചാർജ് ചെയ്ത് ഉപയോഗിക്കുന്നതുമായ ഇന്റർനാഷണൽ സർവീസ് വാറന്റിയോട് കൂടിയ ശ്രവണസഹായികളുടെ വിപുലമായ ശേഖരവുമുണ്ട്. ഡിസ്‌ക്കൗണ്ടും, എക്‌സ്‌ചേഞ്ച് സൗകര്യവുമുണ്ട്. 5ന് ക്യാമ്പ് സമാപിക്കും. ഫോൺ: 95449 95558.