കോട്ടയം : കാർഷികമേഖലയെ സംരക്ഷിക്കാൻ മടിയുള്ളവരായി ഭരണകൂടം മാറിയെന്നും കാർഷിക മേഖലയെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻമൊകേരി പറഞ്ഞു. സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ അഖിലേന്ത്യാ കിസാൻസഭ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാവ് വി.കെ കരുണാകരൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഇ.എൻ ദാസപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗ്ഗീസ് എന്നിവർ പങ്കെടുത്തു. അഡ്വ.സന്തോഷ് കേശവനാഥ് സ്വാഗതം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2 ന് കർഷക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ടി തോമസ് അദ്ധ്യക്ഷത വഹിക്കും.