കോട്ടയം: മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ റെഡ് ഫ്ലാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ മൂന്നിന് ബഹുജന ധർണ നടത്തും. രാവിലെ 10 ന് കേന്ദ്ര കമ്മിറ്റി അംഗം ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം.കെ ദിലീപ്, കെ.ഐ ജോസഫ്, ബാബു മഞ്ഞുള്ളൂർ, കെ.വി ഉദയഭാനു, സി.എസ് രാജു തുടങ്ങിയവർ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു, വെന്റിലേറ്റർ ഫീസ് വർദ്ധനവ് പിൻവലിക്കുക, ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.